Tuesday, 15 September 2026
Breaking

പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു പാലക്കാട് മെഡിക്കൽ കോളേജിലെ ഡോക്ടർമാരുടെ സമരം പിൻവലിച്ചു

സമരം ചെയ്യുന്ന ഡോക്ടർമാർ ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാർ ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

Goverment doctors withdraw the strike
Goverment doctors withdraw the strike

പാലക്കാട്: പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിൽ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു. സമരം ചെയ്യുന്ന ഡോക്ടർമാർ ഉന്നയിച്ച വിവിധ ആവശ്യങ്ങളിൽ നടപടികൾ സ്വീകരിച്ചതായി മെഡിക്കൽ കോളേജ് അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചു.

1001396805.jpg

അത്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ആവശ്യാനുസരണം മരുന്നുകൾ ലഭ്യമാക്കിയതായി അധികൃതർ വ്യക്തമാക്കി. X-Ray, ഇ.സി.ജി, ഫാർമസി എന്നിവ 24 മണിക്കൂറും പ്രവർത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഇതിനായി മൂന്ന് ജീവനക്കാരെ സെപ്റ്റംബർ 4 മുതൽ അധികമായി നിയമിച്ചിട്ടുണ്ട്. കൂടുതൽ ജീവനക്കാരെ വാക്ക്-ഇൻ ഇന്റർവ്യൂ വഴി അടിയന്തരമായി നിയമിക്കുന്നതിന് പ്രത്യേക സർക്കാർ അനുമതി ലഭിച്ചതായും പത്രക്കുറിപ്പിൽ പറയുന്നു.

X-Ray മെഷീൻ പ്രവർത്തന സജ്ജമാക്കിയതായും അധികൃതർ അറിയിച്ചു. രാജി സമർപ്പിച്ച ആശുപത്രി അഡ്മിനിസ്ട്രേഷൻ അധികാരികളുടെ രാജിക്കത്തുകൾ തുടർനടപടികൾക്കായി സർക്കാരിലേക്ക് അയച്ചിട്ടുണ്ട്.

ആശുപത്രിയുടെ പ്രവർത്തനത്തിൽ വീഴ്ച വരുത്തിയ ജീവനക്കാർക്ക് സെപ്റ്റംബർ 3-ന് മെമ്മോ നൽകിയതായും അധികൃതർ വ്യക്തമാക്കി. അത്യാഹിത വിഭാഗത്തിന്റെ പ്രവർത്തനം നിരീക്ഷിക്കുന്നതിനായി യൂണിയൻ, HAS, PTA പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

മെഷീൻ വാങ്ങി ഇൻസ്റ്റാൾ ചെയ്യുന്നതിനുള്ള തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികൃതരുമായി ചർച്ച നടത്തിയതായും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.

Related news

K Achuthan ex mla
പൊതു വാർത്ത GENARAL NEWS

ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി ചിറ്റൂരിൻ്റെ മുൻ എം എൽ എ കെ അച്യുതൻ നിര്യാതനായി

ചിറ്റൂർ Chittur · 8 ദിവസം മുൻപ് 8 days ago
Bus operetors organisation secretary t gopinadhan
പൊതു വാർത്ത GENARAL NEWS

സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ സംസ്ഥാനത്തെ സ്വകാര്യ ബസ്സുകളുടെ ഓട്ടം നിർത്തി വെക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ ഓൾ കേരള ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ

പാലക്കാട്‌ Palakkad · 9 ദിവസം മുൻപ് 9 days ago
ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും
പൊതു വാർത്ത GENARAL NEWS

ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും ഹൗസ് സർജന്മാരുടെ സമരം മെഡിക്കൽ കോളജിനു പുറത്തേക്കും

പാലക്കാട്‌ Palakkad · 10 ദിവസം മുൻപ് 10 days ago
Agali panchayat president shibu syriac in a press meet
രാഷ്ട്രീയം POLITICS

ഭൂമി തട്ടിപ്പ് ആരോപണങ്ങൾക്ക് പിന്നിൽ സിപിഎം നടത്തിയ ക്രമക്കേടുകൾ മറച്ചു പിടിക്കാനെന്ന് അഗളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് Agali Panchayat President Alleges CPM Irregularities Behind Attappady Land Scam Controversy

മണ്ണാർക്കാട് Mannarkkad · 6 ദിവസം മുൻപ് 6 days ago
Return to Home Page